Local News

”സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓണാഘോഷം

അബ്രഹാം ജോസഫ്

ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

”സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശവുമായി വീണ്ടുമൊരു പൊന്നോണം നമ്മുടെ സമാഗതമാകുന്നു. ജാതി-മത-ദേശ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഓണത്തിന്റെ സന്ദേശം പ്രവാസലോകത്ത് പരസ്പര സഹകരണവും സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്തട്ടെ.

നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കാനും ഒരുമയുടെയും പങ്കുവയ്ക്കലിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഈ ആഘോഷം പ്രചോദനമാകട്ടെ. ഓരോ കുടുംബത്തിലും സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.’