അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ മദ്‌റസകളില്‍ 2026 – 2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ തുടരുന്നു

ദോഹ:സി.ഐ.സി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന അല്‍ മദ്‌റസ അല്‍ ഇസ് ലാമിയയുടെ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്‌റസകളിലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ തുടരുന്നു.
ദോഹ (അബൂഹമൂര്‍), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ (വക്‌റ), അല്‍ ഖോര്‍, ബിന്‍ ഉംറാന്‍, വുകൈര്‍ എന്നിവിടങ്ങളിലുള്ള മലയാളം മീഡിയം മദ്രസകളിലും, വക്‌റ, മദീന ഖലീഫ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്രസകളിലും അഡ്മിഷന്‍ തുടരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി പ്രഗല്‍ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിപുലമായ സൌകര്യങ്ങളോട് കൂടി ഖത്തറില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്ന മദ്രകളില്‍ ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്ര പാഠങ്ങള്‍, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം, കുട്ടികളുടെ ഇസ്ലാമിക വ്യക്തി വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനങ്ങളും നടത്തി വരുന്നു. എല്ലാ മദ്‌റസകളിലേക്കും ഗതാഗത സൗകര്യവും ലഭ്യമാണ്

പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ പത്താം ക്ലാസ് വരെ അഡ്മിഷന്‍ ആവശ്യമുള്ളവര്‍ https://bit.ly/AMIQ2026 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം. ദോഹ (55839378)
വക്‌റ (55703766)
അല്‍ ഖോര്‍ (33263773) മദീന ഖലീഫ (71535320) വുകൈര്‍ (33114454)
വക്‌റ ഇംഗ്ലീഷ് മദ്‌റസ (50231538)
മദീന ഖലീഫ ഇഗ്ലീഷ് മദ്‌റസ (66578485)
