സഫാരി 10, 20, 30 പ്രമോഷന് നാളെ മുതല്‍

ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന് നാളെ തുടങ്ങും. സഫാരിയുടെ തന്നെ വളരെയേറെ ജനശ്രദ്ധ നേടിയ പ്രമോഷനാണ് സഫാരി 10, 20, 30 പ്രമോഷന്.
പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷണയുല്പ്പന്നങ്ങള്, കോസ്മെറ്റിക്സ് , ഹൗസ്ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട് വെയര്‍ , ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ധാന്യങ്ങളും, തുണിത്തരങ്ങളും, ലഭ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ 10, 20, 30 പ്രമോഷന് സഫാരി ജനങ്ങളിലേക്കെത്തിക്കുന്നത്. മാത്രമല്ല 10, 20, 30, റിയാലിന്റെ ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ 15 റിയാലിനും 25 റിയാലിനും ലഭിക്കുന്ന നിരവധി പ്രൊഡക്ടുകളും ഈ പ്രമോഷനില്‍ ലഭ്യമാണ്.
ലക്സ് സോപ്പ് (120 ഗ്രാം 6 എണ്ണം) വെറും 10 ഖത്തര്‍ റിയാല്‍, കളര്‍ ഹൗസ് ഡിന്നര്‍ സെറ്റ് (12 പീസ്) വെറും 20 റിയാല്‍, ലെനോവോ എയര്‍പോഡ്സ് വെറും 30 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.
സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ രുചികരമായ വിഭവങ്ങളുടെ വന്‍ ശേഖരമാണ് പ്രമോഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, വെസ്റ്റേണ്‍, അറബിക്, ചൈനീസ് രുചികള്‍ക്ക് പുറമെ ആകര്‍ഷകമായ കോംബോ ഓഫറുകളും ലഭ്യമാണ്. ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, പീസ്സ എന്നിവയ്ക്കൊപ്പം ഡെലി വിഭാഗത്തില്‍ റൂമി ചീസ്, ബട്ടര്‍ ബ്ലോക്ക്, അവാഫി പിസ്സ ചീസ്, ചെഡാര്‍ ചീസ് തുടങ്ങിയവയും ഈ ഓഫറിലുണ്ട്. ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, പീസ്സ, തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തില്‍ റൂമി ചീസ്, ബട്ടര്‍ ബ്ലോക്ക്, അവാഫി പിസ്സ ചീസ്, പ്ലെയിന്‍ ചീസ്, ചെഡാര്‍ ചീസ്, തുടങ്ങിയവയും ഈ 10,20,30 പ്രമോഷനില്‍ ലഭ്യമാണ്.
ഫ്രോസണ്‍ വിഭാഗത്തില്‍ വിവിധതരം ജ്യൂസുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ഐസ്ക്രീമുകള്‍, ചിക്കന്‍ പാര്‍ട്സ്, ചിക്കന്‍ നഗ്ഗറ്റ്സ്, പാല്-പാലുല്‍പ്പന്നങ്ങള്‍ എന്നിവയും 10, 20, 30 റിയാലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രോസറി വിഭാഗത്തില്‍ ധാന്യങ്ങളും ധാന്യപ്പൊടികളും മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളും വിപുലമായി ഒരുക്കിയിരിക്കുന്നു. ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കോസ്മെറ്റിക്സ് വിഭാഗത്തില്‍ എന്‍ ചാന്‍ഡര്‍, ഡോവ്, സെബാ മെഡ്, പ്യാന്റിന്, ലക്സ്, ഒലേ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്പ്രേ, മേക്കപ്പ് സെറ്റ്സ് , പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
സ്റ്റേഷന്റി വിഭാഗത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്കൂള്‍ സ്റ്റേഷന്റി ഐറ്റംസ് ലഭ്യമാണ് ഫാബര്‍ കാസ്റ്റില്‍, മാപ്പ്ഡ് സ്കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷന്റി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്സ് വിഭാഗത്തിലും സ്പോര്‍ട്സ് വിഭാഗത്തിലും 10 20 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ്.
ഗാര്‍മെന്റ്സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയര്‍, ഫുട് വെയര്‍, ലേഡീസ് ബാഗ്സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് വെറും 10 20 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്ച്ചുകള്, ഹെഡ്സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, തുടങ്ങി ധാരാളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലക്കുറവോട് കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10,20,30 പ്രമോഷന് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്.
കൂടാതെ സഫാരിയുടെ മെഗാ പ്രമോഷന് ഷോപ്പ് ആന്റ് ഡ്രൈവ് പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്ട്ലെറ്റില് നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്സണ് കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഈ പ്രമോഷന്റെ അവസാനത്തെ നറുക്കെടുപ്പ് 2026 സെപ്റ്റംബര്‍ 13-ന് നടക്കും.
