Local News

പ്രവാസികളുടെ അടച്ചിടുന്ന വീടുകള്‍ക്ക് പോലീസ് സുരക്ഷിതത്വം കൂടുതല്‍ കാലയളവില്‍ ലഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

കേരളാ പോലീസ് മൊബൈല്‍ ആപ്പ് Locked House Information മുഖേന പ്രവാസികളുടെ അടച്ചിട്ട വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വളരെ പ്രയോജനം ചെയ്യുന്ന ഈ സൗകര്യം പരമാവധി 14 ദിവസത്തേക്ക് ആണ് തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക.
ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അയച്ച ഇമെയില്‍ സന്ദേശത്തിന്, പിന്നീട് ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ വീണ്ടും റിക്വസ്റ്റ് ചെയ്യണമെന്നാണ് മറുപടി ലഭിച്ചത്.
പ്രവാസികളുടെ കാര്യത്തില്‍ മേല്‍ പരാമര്‍ശിച്ച Locked House Information കാലാവധി ഒറ്റത്തവണ അപേക്ഷയില്‍ ചുരുങ്ങിയത് രണ്ട് മാസക്കാലാവധി ആക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത് ഏറെ നന്നാവും.
ഇക്കാര്യം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഖത്തറിലെ പ്രമുഖ കമ്മ്യൂണിറ്റി നേതാവ് കെ.കെ ഉസ്മാന്റെ ശ്രമവും പിന്തുണയും നമ്മോടൊപ്പമുണ്ടെന്ന് ലോക കേരള സഭ അംഗവും ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍റഊഫ് കൊണ്ടോട്ടി പറഞ്ഞു