Local News

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാറിന് ഐബിപിസി യാത്രയയപ്പ് നല്‍കി

ദോഹയിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ഐബിപിസി ഖത്തര്‍ കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ സന്ദീപ് കുമാറിന്റെ മാര്‍ഗനിര്‍ദേശത്തിനും, സ്ഥിരമായ പിന്തുണയ്ക്കും, ഖത്തറിലെ വിശാലമായ ഇന്ത്യന്‍ സമൂഹവുമായുള്ള വിലയേറിയ ഇടപെടലിനും ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണലുകള്‍ കൗണ്‍സില്‍ ഖത്തര്‍ ഒരു പ്രത്യേക യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.

ഐബിപിസി പ്രസിഡണ്ട് താഹ മുഹമ്മദ് അബ്ദുള്‍ കരീം, ഐബിപിസി ചെയര്‍മാന്‍ ജെ.കെ. മേനോന്‍ സംസാരിച്ചു.
സന്ദീപ് കുമാര്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു