അന്തരീക്ഷത്തിലെ ഈര്‍പ്പത്തില്‍ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത്’ലഖ്വിയ’

വായുവില്‍ നിന്ന് ഈര്‍പ്പം ശേഖരിച്ച് ശുദ്ധമായ കുടിവെള്ളമാക്കി മാറ്റാന്‍ കഴിവുള്ള ഒരു സൗരോര്‍ജ്ജ സംവിധാനമാണിത്.
പ്രതിദിനം 200 ലിറ്റര്‍ വെള്ളം ഉല്‍പാദിപ്പിക്കാനാകുന്ന മോഡലാണ് ഇപ്പോള്‍ വികസിപ്പിച്ചത്. വലിയ മോഡലിന് പ്രതിദിനം അയ്യായിരം ലിറ്റര്‍ വെളളം വരെ ഉല്‍പാദിപ്പിക്കാനാകും.
ബദര്‍ സിസ്റ്റം എന്നാണ് ഈ സംവിധാനത്തിന് നാമകരണം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഖത്തറിനെതിരെ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായ ബദര്‍ സഅദ് മുഹമ്മദ് അല്‍ ദോസരിയുടെ സ്മരണാര്‍ഥമാണിത്.
