ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം

പുതുതായി ചുമതലയേറ്റ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡിക്ക് ഇന്ത്യന്‍ സമൂഹം ഊഷ്മളമായ സ്വീകരണം നല്‍കി.
ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളായ ഐസിസി, ഐസിബിഎഫ്, ഐ എസ് സി , ഐബിപിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഐസിസി അശോക ഹാളിലാണ് സ്വീകരണം നടന്നത്.
