ഖത്തറില്‍ പുറംജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രിത സമയക്രമം ഇന്ന് അവസാനിക്കും

ഖത്തറില്‍ വേനല്‍ക്കാലത്ത് പുറംജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രിത സമയക്രമം ഇന്ന് അവസാനിക്കും. ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെ രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് പുറംജോലികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്.
നിയന്ത്രിത സമയക്രമം ഇന്ന് അവസാനിക്കുമെങ്കിലും തൊഴിലിടങ്ങളിലെ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം തൊഴിലുടമകളെ ഓര്‍മ്മിപ്പിച്ചു.
