അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 ബില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളും നിക്ഷേപ അവസരങ്ങളുമായി ഖത്തര്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 ബില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളും നിക്ഷേപ അവസരങ്ങളുമായാണ് ഖത്തര്‍ മുന്നോട്ടുപോകുന്നതെന്ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കവേ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന് ബിന്‍ ജാസിം അല്‍ ഥാനി വ്യക്തമാക്കി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 38.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കരാര്‍ നല്കാന് ഖത്തര്‍ പദ്ധതിയിടുന്നു. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പദ്ധതികള്‍ വഴി 22.5 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയെല്ലാം കൂടി ആകെ 60 ബില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളെയും നിക്ഷേപ അവസരങ്ങളെയും പ്രതിനിധീകരിക്കുന്നു.
