Breaking News

ഖത്തറില്‍ സിദ് ശ്രീറാമിന്റെ സംഗീത പരിപാടി മാറ്റിവെച്ചു

ഈ മാസം 25 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കാനിരുന്ന സിദ് ശ്രീറാമിന്റെ സംഗീത പരിപാടി മാറ്റിവെച്ചു. അവിചാരിതമായ കാരണങ്ങളാല്‍ പരിപാടി നീട്ടിവെക്കുകയാണെന്നും ഇത് മൂലം ആസ്വാദകര്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഇന്ന് വൈകുന്നേരത്തോടെ സംഘാടകര്‍ പോസ്റ്ററിറക്കി.
2027 ജനുവരി 29 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിപാടി നടക്കുമെന്നും അറിയിപ്പില്‍ പറയുന്നു