സി.ഐ.സി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് രജിസ്ട്രേഷന് പൂര്‍ത്തിയായി , തിരഞ്ഞെടുക്കപെട്ടവര്ക്കായി വാട്സപ്പ് വഴി ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും (സി.ഐ.സി ഖത്തര്‍ ) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി ഇന്ത്യ, നേപ്പാള്‍ , ബംഗ്ലാദേശ്ഏഷ്യന് രാജ്യങ്ങളിലെ താഴന്ന വരുമാനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിനുള്ള രജിസ്ട്രേഷന് പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ നൗഫല്‍ പാലേരി അറിയിച്ചു. ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയും, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും, ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സഹകരണത്തോടെയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും (സി.ഐ.സി ഖത്തര്‍ ) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യ, നേപ്പാള്‍ , ബംഗ്ലാദേശ് , ശ്രീലങ്ക , പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം ആളുകളാണ് ഇതുവരെ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തത് . ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് ഡിജിറ്റല്‍ രെജിസ്ട്രേഷന് കാര്‍ഡ് അയക്കും . കാര്‍ഡില്‍ രേഖപ്പെടുത്തുന്ന പരിശോധന സമയത് കാര്‍ഡുമായാണ് മെഡിക്കല്‍ ക്യാമ്പില്‍ എത്തേണ്ടതെന്നും കണ്‍വീനര്‍ അറിയിച്ചു .വിവിധ ഷിഫ്റ്റുകളിലായാണ് ക്യാമ്പില്‍ പരിശോധന നടക്കുക .
ഒക്ടോബര്‍ 30ന് വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ വൈകീട്ട് 4 മണി വരെ ഉംഅല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത് . ജി.സി.സി.യിലെ തന്നെ ഏറ്റവും വലിയ മെഡിക്കല്‍ ക്യാമ്പായ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ, പരിശീലന ക്ലാസുകള്‍ നടക്കും.
ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ഡയബെറ്റിക് അസോസിയേഷന് എന്നിവക്ക് പുറമെ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍ , ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന് , ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം തുടങ്ങിയ കൂട്ട്ടായ്മകളും ക്യാമ്പില്‍ പങ്കാളികള്‍ക്കും . പുരുഷമാരും സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ അഞ്ഞൂറില്‍ അധികം സി .ഐ .സി വളന്റിയര്‍മാരും ക്യാമ്പില്‍ സേവന സന്നദ്ധരായി ഉണ്ടാവും .
