ഡോം ഖത്തര്‍ ലേഡീസ് വിംഗിന് പുതിയ നേതൃത്വം, ജുനൈബ സൂരജ് പ്രസിഡണ്ട് , നുസൈബ പി. അസീസ് ജനറല്‍ സെക്രട്ടറി ദീപ്തി എം. ട്രഷറര്‍

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഖത്തറിന്റെ (ഡോം ഖത്തര്‍) ലേഡീസ് വിംഗിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജുനൈബ സൂരജിനെ പ്രസിഡന്റായും നുസൈബ പി. അസീസിനെ ജനറല്‍ സെക്രട്ടറിയായും ദീപ്തി എം.നെ ട്രഷററായും തെരഞ്ഞെടുത്തു.
വനിതകളുടെ ഐക്യം, സാമൂഹിക ശാക്തീകരണം, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന ഡോം ഖത്തര്‍ ലേഡീസ് വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നേതൃത്വം കൂടുതല്‍ ഊര്‍ജവും ദിശാബോധവും പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസി വനിതകളെ ഒരുമിപ്പിക്കുകയും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുകയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയുമാണ് വിംഗിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
റുഫ്സ ഷമീര്‍, ശ്രീഷ്മ ചിറക്കല്‍, ഡോ. സാഹിറ ഷമീര്‍, വിജി ഒ., സലീന കൂളത്ത് എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുഹ്സിന സമീല്‍, ഡോ. ഷഹല അമല്‍, സഫൂറ ബാനു, റിസ്വാന സി., ഡോ. ജഹ്ഷാന ബക്കര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി റസിയ ഉസ്മാന്, പ്രീതി ശ്രീധര്‍, മൈമൂന സൈനുദ്ദീന്‍ എന്നിവരും എക്സ്-ഓഫീഷ്യോ അംഗങ്ങളായി ഷംല ജഹ്ഫര്‍, റസീന കെ.വി., സൗമ്യ പ്രദീപ്, നബ്ഷ മുജീബ്, ഷാന നസ്റിന്, ഷഹാന ഷബീര്‍ എന്നിവരും ചുമതലയേറ്റു.
മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായി തമീഷ നസ്റിന്, ഫസീല ഉളങ്ങാടന്, സാലിഹ, ഫര്‍ഷാന, റാഹില നൗഫല്‍, ഫര്‍സാന കെ., ഫാത്തിമ ഷബ്ന, ഫസീല മഷൂദ്, ഫായിസ സുലൈമാന്‍, റോഷ്ന, റിന്‍ഷ മുഹമ്മദ്, ജസീന, നുമിത എന്നിവരെയും തെരഞ്ഞെടുത്തു.
പ്രവാസജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വനിതകള്‍ക്ക് പരസ്പരം പരിചയപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനും സൗഹൃദബന്ധങ്ങള്‍ ദൃഢമാക്കാനും അവസരമൊരുക്കുന്ന വേദിയായി ലേഡീസ് വിംഗ് പ്രവര്‍ത്തിച്ചുവരുന്നു.
ലേഡീസ് വിംഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വിമന്‍സ് കണക്ട് 2026’ വനിതാ സംഗമം സംഘടനയുടെ ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു. വനിതകള്‍ക്ക് ഒത്തുചേരാനും പരസ്പരം ആശയങ്ങള്‍ പങ്കുവെക്കാനും സൗഹൃദബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വേദിയൊരുക്കിയ പരിപാടിയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള ആരോഗ്യപരിപാടികളും കലാ-വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
വനിതകളുടെ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അവരുടെ കഴിവുകള്‍ക്കും ആശയങ്ങള്‍ക്കും അര്‍ഹമായ വേദിയൊരുക്കുന്നതിനും സാമൂഹിക ഇടപെടലുകളിലൂടെ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും മുന്‍ഗണന നല്കി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. ഖത്തറിലെ പ്രവാസി വനിതകള്‍ക്കിടയില്‍ ഐക്യവും സഹകരണവും വളര്‍ത്തി, കൂടുതല്‍ വനിതകളെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
