Breaking News

വിറ്റാമിന്‍ ഡി3 1000 ഐ.യുവിന്റെ എല്ലാ ബാച്ചുകളും തിരികെ വിളിക്കുന്നതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

വിറ്റാമിന്‍ ഡി3 1000 ഐ.യുവിന്റെ എല്ലാ ബാച്ചുകളും തിരികെ വിളിക്കുന്നതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
അറിയിച്ചു. മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍, ഉല്‍പ്പന്നത്തിന്റെ സാമ്പിളുകളില്‍ അനുവാദമില്ലാത്ത ഘടകങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്, ഈ ഉല്‍പ്പന്നത്തിന്റെ ഉപയോഗം നിര്‍ത്തിവെക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൂടാതെ, പ്രാദേശിക വിപണിയില്‍ നിന്ന് ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.