Breaking News

4 മിനിറ്റ് 5 സെക്കന്റില്‍ 150 പുഷ് അപ്‌സുകളുമായി ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ സ്ഥാനം നേടി മലയാളി ബാലന്‍

4 മിനിറ്റ് 5 സെക്കന്റില്‍ 150 പുഷ് അപ്‌സുകളുമായി ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ സ്ഥാനം നേടി ഖത്തറിലെ മലയാളി ബാലന്‍

കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റഈസ് ടി.കെയുടേയും റീമ റസാഖിന്റെയും ഇളയ മകന്‍ റയ്ഹാന്‍ റഈസാണ് 4 മിനിറ്റ് 5 സെക്കന്റില്‍ 150 പുഷ് അപ്‌സുകളുമായി ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയത്.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാര്‍ഥിയായ റയ്ഹാന്‍ ദോഹയിലെ wfsk മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രെയിനിംഗ് സെന്ററില്‍ കഴിഞ്ഞ 6 മാസത്തോളമായി കരാട്ടെ പരിശീലിക്കുന്നുണ്ട്. സെന്ററിലെ കോച്ചുമാരായ അഷ്‌കര്‍, യുസ്രിയ എന്നിവര്‍ മുന്‍കൈയെടുത്താണ് റയ്ഹാന്‍ ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിന്റെ ചലഞ്ചില്‍ പങ്കെടുത്തത്.
റയ്ഹാന്റെ സഹോദരന്‍ റ്ദാന്‍ റഈസും കരാട്ടെ പരിശീലിക്കുന്നുണ്ട്