Local News

ക്‌ളാസിക് ഖത്തറിന്റെ പെരുന്നാള്‍ നിലാവ് മെയ് 30 ന് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍

പ്രശസ്ത ഗായിക ബിന്ദു ചന്ദ്രന്‍ നേതൃത്വം നല്‍കുന്ന ക്‌ളാസിക് ഖത്തറിന്റെ പെരുന്നാള്‍ നിലാവ് മെയ് 30 ന് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും. ബിന്ദു ചന്ദ്രനോടൊപ്പം ഹൃദയം തൊടും ഗാനങ്ങള്‍ കോര്‍ത്തിണക്കി സുഭാഷ്, ജാഫര്‍,ഗഫ്ഫാര്‍, ജിനില്‍ കുമാര്‍, ഷരീഫ്, ഷഫീഖ്, നാസര്‍, സന്തോഷ് ദേവ് തുടങ്ങിയവരാണ് ഗാനങ്ങള്‍ അവതരിപ്പിക്കുക. ഷഫീഖ് അല്‍മാസ് ആണ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍
ഗാനങ്ങള്‍ക്ക് പുറമേ ക്‌ളാസിക്കല്‍ ഡാന്‍സ്, ഒപ്പന, ഡാന്‍സ് മാഷ് അപ്പ് എന്നിവയുമുണ്ടാകും. പ്രവേശനം സൗജന്യമാണ്