Local News

അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ്യ ദോഹ സംഘടിപ്പിച്ച ”ഫിനിഷിംഗ് സ്‌കൂള്‍” ശ്രദ്ധേയമായി

അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ്യ മദ്‌റസയില്‍ നിന്നും പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി പഠന-ജീവിത മാര്‍ഗ്ഗങ്ങളെ ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവേശത്തോടെ പങ്കെടുത്തു

മോട്ടിവേഷന്‍ സ്പീക്കറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജീവിതത്തില്‍ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. പുതിയ വിദ്യാഭ്യാസ ഘട്ടത്തിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധവും പ്രചോദനവും നല്‍കുന്ന വിവിധ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയായി.
വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം, പഠനരീതി, കരിയര്‍ ബോധവല്‍ക്കരണം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ ആസ്പദമാക്കി ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിച്ചു.

പരിപാടിക്ക് അസ് ലം, റഖീബ് മേലാറ്റൂര്‍, സി.കെ അബ്ദുല്‍ കരീം, ശറഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.