Breaking News

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ പ്രവാസിക്ക് അഭിമാന നേട്ടം

ഗോവയിലെ മഡ്ഗാവില്‍ വേള്‍ഡ് മാസ്റ്റേഴ്‌സ് ഗെയിംസ് ഫൗണ്ടേഷന്‍ ഇന്ത്യ സംഘടിപ്പിച്ച ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ പ്രവാസിക്ക് അഭിമാന നേട്ടം.
ഇന്ത്യയ്ക്കായി മത്സരിച്ച പാവറട്ടി സ്വദേശിനി രഹന റഷീദാണ് സ്വര്‍ണ്ണ മെഡല്‍ നേടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കരുത്തരായ പ്രതിഭകളെ അണിനിരത്തിയുള്ള കടുത്ത പോരാട്ടത്തിനൊടുവിലാണ് രഹന ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
പ്രമുഖ എഴുത്തുകാരനും കവിയുമായ റഷീദ് കെ. മുഹമ്മദിന്റെ ഭാര്യയാണ് രഹന. ഇരുവരും ഖത്തര്‍ സീഷോര്‍ കമ്പനിയിലെ ജീവനക്കാരാണ്.
ഇവരുടെ മക്കളായ അദ്നാന്‍ ബിന്‍ അബ്ദു റഷീദും അഫ്നാന്‍ ബിന്‍ അബ്ദു റഷീദും ദേശീയ പഞ്ചഗുസ്തി താരങ്ങളാണ്. മകള്‍ അല്‍മ ബിന്‍ത് അബ്ദു റഷീദ് ഖത്തറില്‍ വിദ്യാര്‍ത്ഥിനിയാണ്.
പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും കഠിനാധ്വാനവും ആത്മവിശ്വാസവും കൈവിടാതെ അന്താരാഷ്ട്ര വേദിയില്‍ വിജയക്കൊടി പാറിച്ച രഹനയുടെ ഈ ഖത്തറിലെ പ്രവാസി സമൂഹത്തിന് അഭിമാനകരമാണ്