Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഗ്രാന്‍ഡ് മാളില്‍ രണ്ടാമത് റീട്ടെയില്‍ സ്റ്റോര്‍ ആരംഭിച്ച് ജികെയര്‍ മൊബൈല്‍സ്

ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന് കീഴിലുള്ള ജികെയര്‍ മൊബൈല്‍സ് തങ്ങളുടെ രണ്ടാമത്തെ റീട്ടെയില്‍ സ്റ്റോര്‍ ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ ഉദ്ഘാടനം ചെയ്തു.

റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സിഇഒ നിതില്‍, സിഒഒ ഹരീഷ്, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ നദീം പാഷ, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, ഫിനാന്‍സ് മാനേജര്‍ അനില്‍ കുമാര്‍, സ്റ്റോര്‍ ഇന്‍ ചാര്‍ജ് അറാഫത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ സ്റ്റോറില്‍ ആപ്പിള്‍, സാംസങ്, ഷവോമി, ഓപ്പോ, വിവോ, ഹോണര്‍, റിയല്‍മി ഉള്‍പ്പെടെ പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍, മൊബൈല്‍ ആക്സസറികള്‍, ഗാഡ്ജറ്റുകള്‍, പ്രൊഫഷണല്‍ മൊബൈല്‍ സര്‍വീസ് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാണ്.

സ്റ്റോറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രത്യേക ലോഞ്ച് ഓഫറുകളും ആകര്‍ഷകമായ വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് സൗജന്യ മൊബൈല്‍ സര്‍വീസും പരിമിത കാലത്തേക്ക് ലഭ്യമാകും.

Related Articles

Back to top button