Local News
പ്രവാസികള്‍ക്ക് ആശ്വാസം, പെന്‍ഷന്‍ കുടിശ്ശിക വിതരണം ആരംഭിച്ചു

പ്രവാസികളില്‍ ഏറെ ചര്‍ച്ച ചെയ്ത പ്രവാസി പെന്‍ഷന്‍ കുടിശ്ശികയുടെ ആദ്യ ഗഡു ലഭിച്ചതായി പലരും അറിയിച്ചതായി ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അറിയിച്ചു
ബാക്കിയുള്ള ഗഡുക്കള്‍ ഉടന്‍ വിതരണം ആരംഭിക്കുമെന്നും പെന്‍ഷന്‍ നല്‍കാനായി 34.6 കോടി രൂപ അനുവദിച്ചതായാണ് അറിയാന്‍ കവിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെ തൊണ്ണൂറ്റിമൂവായിരത്തോളം പ്രവാസികള്‍ സ്വദേശത്തും വിദേശത്തുമായി പെന്‍ഷന്‍ വാങ്ങുന്നുണ്ട്.
കുടിശ്ശിക ഇല്ലാതെ പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായി നടക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
