തൗബ മ്യൂസിക് ആല്‍ബം പ്രകാശനം ചെയ്തു

ക്യൂ മെലോഡിയയുടെ ബാനറില്‍ ഫിറോസ് നാദാപുരത്തിന്റെ സംഗീത സംവിധാനത്തില്‍ റഊഫ് മലയില്‍ പാടിയ തൗബ മ്യൂസിക് ആല്‍ബം പ്രകാശനം ചെയ്തു.
റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ആല്‍ബം ഡയറക്ടര്‍ മുഹ്‌സിന്‍ തളിക്കുളം , ഗായകന്‍ റൗഫ് മലയില്‍, ആല്‍ബത്തില്‍ അഭനയിച്ച ഹംസ, അലികോയ , സിപിഎ ജലീല്‍, സുബൈര്‍ വെള്ളിയോട് ഇശല്‍മാല, കവി ജിപി കുഞ്ഞബ്ദുള്ള ചാലപ്പുറം , റാഫി പാറക്കാട്ടില്‍, ജാസ്മിന്‍ റാഫി, ആബിദ ആലികോയ , മെമൂന തങ്ങള്‍ , ജാഫര്‍ ചാവക്കാട് , സുബൈര്‍ പാണ്ഡവത്ത് ,തൃശൂര്‍ ജില്ലാ സൗഹൃദവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗം അഷ്‌റഫ് കുമ്മം കണ്ടത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. റേഡിയോ സുനോ ആര്‍.ജെ. സന്ധീപായിരുന്നു പരിപാടിയുടെ അവതാരകന്‍
ഷൈജല്‍ ഒടുങ്ങാക്കാടിന്റെ രചനയില്‍ മുഹ് സിന്‍ തളിക്കുളം സംവിധാനം ചെയ്ത ആല്‍ബം മലബാര്‍ പെട്ടിക്കട യു ട്യൂബ് ചാനലിലൂടെയാണ് സംഗീതാസ്വാദകരിലേക്കെത്തുന്നത്.
