Breaking News
വാണിമേല്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: നാദാപുരം വാണിമേല്‍ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) ഖത്തറില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു. ഇന്നലെ ( വ്യാഴാഴ്ച്ച) രാത്രി റയ്യാനിലെ മൈദറില്‍ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ കേളോത്തുംപൊയില്‍ ഇര്‍ഫാന
(നരിപ്പറ്റ മോന്തോമ്മല്‍).
മക്കള്‍: മെഹബിന്‍, മെഹഫിന്‍, മെഹര്‍.
പിതാവ് : പി പി മൊയ്തു കോടിയൂറ,
ഉമ്മ കല്ലേരി പാത്തു.
സഹോദരന്‍. ഫാദില്‍ കല്ലേരി
മയ്യത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

