Local News
ഉഭയകക്ഷി സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഖത്തറും സൗദിയും

ഉഭയകക്ഷി സുരക്ഷാ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും വൈദഗ്ധ്യ കൈമാറ്റം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, സൗദി ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷയിലെ നിയമകാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഇബ്രാഹിം സതാം അല്‍-അന്‍സിയുടെ നേതൃത്വത്തിലുള്ള സൗദി സുരക്ഷാ പ്രതിനിധി സംഘം ഖത്തറിലെത്തി. ത്തെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സ്വീകരിച്ചു.
സന്ദര്‍ശന വേളയില്‍, പ്രതിനിധി സംഘം കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ജഡ്ജ്മെന്റ്സ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, പോലീസ് അക്കാദമി, ജുവനൈല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, പോലീസ് റെസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റ് (അല്‍ ഫസ), ക്യാപിറ്റല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നിവ സന്ദര്‍ശിച്ചു.


