ഖത്തറിലെ ലേഓവര്‍ , സ്റ്റോപ്പ്ഓവര്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കി ഖത്തര്‍ എയര്‍വേയ്സ്

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലേഓവര്‍, സ്റ്റോപ്പ്ഓവര്‍ എന്നിവയെക്കുറിച്ച് മറുപടി നല്കി ഖത്തര്‍ എയര്‍വേയ്സ്
ലേഓവര്‍ സമയത്ത് എനിക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുമോ?
വിമാനത്താവളത്തില്‍ കാത്തിരിക്കുന്നതിന് പകരം ദോഹ നഗരം കാണാനുള്ള അവസരം യാത്രക്കാര്‍ക്കുണ്ട്. 6 മണിക്കൂറോ അതില്‍ കൂടുതലോ ദൈര്‍ഘ്യമുള്ള ലേഓവര്‍ ആണെങ്കില്‍, ് ‘discoverqatar.qa’ വഴി ഓണ്‍ലൈനായി ടൂര്‍ ബുക്ക് ചെയ്യാം, അല്ലെങ്കില്‍ വിമാനത്താവളത്തിലുള്ള ‘ഡിസ്കവര് ഖത്തര്‍’ ഡെസ്കിനെ സമീപിക്കാവുന്നതാണ്.
വിസ സംബന്ധമായ സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക്, വിസ അപേക്ഷാ നടപടികളില്‍ ‘ഡിസ്കവര് ഖത്തര്‍’ സഹായിക്കും.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്ര സമയത്തെ ലേഓവര്‍ ഉണ്ടായിരിക്കണം?
നിങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലേഓവര്‍ സമയം 6 മണിക്കൂറോ അതില്‍ കൂടുതലോ ആയിരിക്കണം. വിമാനത്താവളത്തിനുള്ളില്‍ തന്നെ വിശ്രമിക്കാനും മറ്റുമായി ‘ഡിസ്കവര് ഖത്തര്‍’ വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്; ഇതിനായി കുറഞ്ഞത് 3 മണിക്കൂര്‍ ട്രാന്‍സിറ്റ് സമയം ആവശ്യമാണ്.
ലേഓവറും സ്റ്റോപ്പ്ഓവറും തമ്മിലുള്ള വ്യത്യാസം എന്താണ്?
യാത്രയ്ക്കിടയില്‍ മനഃപൂര്‍വ്വം എടുക്കുന്ന ഇടവേളയാണ് സ്റ്റോപ്പ്ഓവര്‍. ഇതിലൂടെ യാത്രക്കാര്‍ക്ക് ഒന്നുമുതല്‍ നാലു രാത്രികള്‍ വരെ ഒരു സ്ഥലത്ത് തങ്ങാനും, തുടര്‍ന്ന് യാത്ര തുടരാനും സാധിക്കും.
രാത്രിയില്‍ നീളുന്ന ലേഓവര്‍ സമയത്ത് വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുമോ?
‘ഡിസ്കവര് ഖത്തര്‍’ രാത്രികാലങ്ങളില്‍ ദോഹ നഗരം കാണുന്നതിനായി ഗ്രൂപ്പ് ടൂറുകളും സ്വകാര്യ ടൂറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനും കുറഞ്ഞത് 6 മണിക്കൂര്‍ ട്രാന്‍സിറ്റ് സമയം ആവശ്യമാണ്.
ലേഓവര്‍ സമയത്ത് ഞാന്‍ എന്റെ ലഗേജ് കൈക്കലാക്കേണ്ടതുണ്ടോ?
ഇല്ല, ലഗേജ് എയര്‍ലൈനിന്റെ കൈവശം തന്നെയായിരിക്കും, അത് നിങ്ങളുടെ അവസാന ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ട് മാറ്റപ്പെടും.
ലേഓവര്‍ സമയത്ത് ദോഹയില്‍ എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും?
ദോഹയുടെ ഏറ്റവും വലിയ പ്രത്യേകത, എല്ലാം വളരെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു എന്നതാണ്. സിറ്റി ടൂറുകള്‍ മുതല്‍ ഡെസേര്‍ട്ട് സഫാരികള്‍ (മരുഭൂമിയിലെ യാത്രകള്‍) വരെ, വെറും 8 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് പലതും ആസ്വദിക്കാന്‍ സാധിക്കും. discoverqatar.qa എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അവിടെയുള്ള വിവിധ ടൂറുകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പരിശോധിക്കാന്‍ മറക്കരുത്.
ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ തന്നെ എനിക്ക് ഒരു ഹോട്ടലില്‍ താമസിക്കാന്‍ കഴിയുമോ?
നിങ്ങള്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലിനുള്ളില്‍ തന്നെ താമസിക്കണമെന്നുണ്ടെങ്കില്‍, ‘ഒറിക്സ് എയര്‍പോര്‍ട്ട് ഹോട്ടല്‍’ ബുക്ക് ചെയ്യാവുന്നതാണ്. ഇവിടെ താമസിക്കുന്നതിന് ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതില്ല.
