Breaking News
ഖത്തറിലെ തടവുകാര്‍ക്ക് സ്വന്തം ഭാഷയില്‍ പബ്ലിക് പ്രോസിക്യൂഷന് വോയ്‌സ് മെസേജ് അയക്കാം

ഖത്തറിലെ തടവുകാര്‍ക്ക് സ്വന്തം ഭാഷയില്‍ പബ്ലിക് പ്രോസിക്യൂഷന് വോയ്‌സ് മെസേജ് അയക്കാന്‍ സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം. പബ്ലിക് പ്രോസിക്യൂഷന്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള എ ഐ പവര്‍ഡ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ വഴി തടവുകാര്‍ക്ക് പ്രോസിക്യൂട്ടര്‍മാരുമായി നേരിട്ടും സുരക്ഷിതമായും ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന ഒരു സ്വയം സേവന പ്ലാറ്റ്ഫോം ഇന്നലെ ആരംഭിച്ചു.



