സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങും ഇന്ന് – International Malayaly
Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങും ഇന്ന്

ദോഹ: സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങും ഓഗസ്റ്റ് 7 ന് വൈകുന്നേരം 6 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും. മുന്‍ വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. സിബിഎസ്ഇ പന്ത്രണ്ടാം തരത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കുന്ന അഡ്വ: മുഷാബ് സ്മാരക പുരസ്‌കാരം ഈ വര്‍ഷം ലഭിച്ചിട്ടുള്ളത് സയന്‍സ് വിഭാഗത്തില്‍ ശുഭം തേജസ് മേത്ത ( ബിര്‍ള പബ്ലിക് സ്‌കൂള്‍ ), അനന്യ സിങ്, ശ്രുതി ലക്ഷ്മി, അതുല്യ അനില്‍ കുമാര്‍ (മൂവരും എം.ഇ.എസ് , കൊമേഴ്‌സ് വിഭാഗത്തില്‍ ശ്രീനിധി ജഗന്നാഥ് ( ലൊയോള ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ), മുഹമ്മദ് സൂഫിയന്‍ പട്ടേല്‍, ആഫ്രീന്‍ ഫാത്തിമ മുഹമ്മദ് അന്‍വരുദ്ദീന്‍ (ഇരുവരും എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍), ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ആല്‍വിന സക്കീര്‍, ലുബ്‌ന അബ്ദുള്‍ ലത്തീഫ് (ഇരുവരും എം.ഇ.എസ്.ഇന്ത്യന്‍ സ്‌കൂള്‍ ) എന്നിവരാണ്.

Related Articles

Back to top button