നോര്‍ക്ക കെയര്‍ പ്ളസില്‍ ചേരാന്‍ ഐസിസിയിലും സൗകര്യം

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നോര്‍ക്കാ കെയര്‍ പ്ലസ് ഇന്‍ഷുറന്‍സില്‍ ചേരാന്‍ വിപുലമായ സൗകര്യങ്ങള്‍.
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സിന്റെ രണ്ടാമത് എന്റോള്‍മെന്റ് ആരംഭിച്ച സന്ദര്‍ഭത്തില്‍ പരമാവധി പ്രവാസികള്‍ക്ക് പ്രയോജനപ്രദമാകുന്ന വിധം ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വിപുലമായ സൗകര്യത്തില്‍ എന്റോള്‍മെന്റ് പുനരാരംഭിച്ചു.
ഐസിസിയില്‍ ഞായര്‍ മുതല്‍ വെള്ളിയാഴ്ച വരെ വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ സേവനം ലഭ്യമാണ്.
നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സില്‍ പ്രവാസികളെ അംഗങ്ങള്‍ ആക്കുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള
ശില്പശാല ഐ സി സി പ്രസിഡണ്ട് എ.പി. മണികണ്ഠന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഐസിസിമാനേജ്മെന്റ് കമ്മിറ്റിയംഗം അഫ്സല് അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ശില്പശാലയില് ക്ലാസ് എടുത്തു. ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് ചടങ്ങ് നിയന്ത്രിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ് നന്ദി പറഞ്ഞ പരിപാടിയില്മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
