സാന്ത്വന ഗീതങ്ങളുമായി അവധിക്കാലവും അവിസ്മരണീയാക്കി ഈണം ദോഹ

ഈണം ദോഹ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി വിവിധ പ്രദേശങ്ങളില്‍ ചേര്‍ത്തു നില്‍പിന്റെ സാന്ത്വനത്തിന്റെ ഈണങ്ങളായി പെയ്തിറങ്ങി.വയനാട്ടിലെ ചൂരല്‍മലയിലെ പ്രളയക്കെടുതി മൂലം ഭവന രഹിതരായ കുട്ടികള്‍ക്ക് വേണ്ടി പാട്ടും നൃത്തങ്ങളും ഭക്ഷണവുമൊരുക്കി അവിസ്മരണീയമായ ഒരു സാന്ത്വന സംഗമം നടത്തി. ദോഹയിലെ മറ്റൊരു സാംസ്‌കാരിക കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടവും നാട്ടിലെ കെ.ഇടി എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയില്‍ മുഖ്യാതിഥി പ്രശസ്ത ഗസല്‍ ഖവാലി ഗായികയായ യുംന അജീമായിരുന്നു.യുംനയോടൊപ്പം കണ്ണൂര്‍ സമീറും ഗാനങ്ങള്‍ ആലപിച്ചു.ഈണം ദോഹ സിക്രട്ടറി മുസ്തഫ എം.വി. ട്രഷറര്‍ മന്‍സൂര്‍ അലി, സലീം ബി.ടി.കെ., ശരത് സി നായര്‍, എന്നീ ഈണം ദോഹ ഭാരവാഹികള്‍ക്കൊപ്പം കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ സിക്രട്ടറി അനില്‍കുമാര്‍, എ.മൊയ്തു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രി ടി.സിദ്ദീഖ് ആശംസകള്‍ അര്‍പ്പിച്ചു.
മൂക്കത്ത മാമ്പറ്റ എന്ന സ്ഥലത്തെ ദോഹയിലെ വ്യവസായി സിദ്ദീഖ് പുറായില്‍ ചെയര്‍മാനായ പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളിലായിരുന്നു ഈണത്തിന്റെ മറ്റൊരു പരിപാടി.ഭക്ഷണത്തോടൊപ്പം കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ച പരിപാടിയില്‍ കണ്ണൂര്‍ സമീര്‍ ,ഹംസ പട്ടുവം, അസ്മിന, ജിത്തു ജോസ്, ഷെന്‍സി എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. സംഗീതത്തിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന ഈണം ദോഹയുടെ ഈ പരിപാടി പ്രതീക്ഷയിലെ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായ വ്യത്യസ്ത അനുഭവമായിരുന്നു എന്ന് പ്രതീക്ഷ ഭാരവാഹികള്‍ പറഞ്ഞു.
കോഴിക്കോട് ടൗണ്‍ ഹാളില്‍ റൂഹ്‌നാമ എന്ന പേരില്‍ പ്രശസ്ത ഗസല്‍ ഗായിക യുംനാ അജിനും, സമീര്‍ ഹൈദറും അവതരിപ്പിച്ച സൂഫി ഗസല്‍ ഖവാലി കോഴിക്കോട്ടെ സംഗീതപ്രേമികള്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നുവെന്ന് പങ്കെടുത്ത പ്രമുഖര്‍ സാക്ഷ്യപ്പെടുത്തി.ഈണം ദോഹ സിക്രട്ടറി എം.വി.മുസ്തഫ, നാടക സിനിമാ നടന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സൂഫി ഖവാലിയുടെ മാസ്മരികതയില്‍ കോഴിക്കോട്ടെ സംഗീതപ്രേമികള്‍ അക്ഷരാര്‍ഥത്തില്‍ അലിഞ്ഞു ചേരുകയായിരുന്ന വെന്ന് ഈണം ദോഹയോടൊപ്പം ടൗണ്‍ ഹാളിലെ സംഗീത പരിപാടിയിലെ പങ്കാളികളായ കോഴിക്കോട്ടെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ വാര്‍മുകില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി.റഷീദലി പറഞ്ഞു.ഈണം ദോഹയുടെ ഖജാന്‍ജി മന്‍സൂറലി നന്ദി പറഞ്ഞു.
എല്ലാ വര്‍ഷവും ഗള്‍ഫിലെ അവധിക്കാലത്ത് നാട്ടിലെത്തുന്ന ഈണം ദോഹ ഭാരവാഹികള്‍ ഇത്തരം സാന്ത്വന സംഗമങ്ങള്‍ മുടങ്ങാതെ സംഘടിപ്പിക്കാറുണ്ട്. കണ്ണുര്‍ ,മലപ്പുറം, വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ സാന്ത്വന സംഗീത പരിപാടികള്‍ കേരളത്തിലെ ബാക്കി ജില്ലകളിലും നടത്തണമെന്നതാണ് ഈണത്തിന്റെ ലക്ഷ്യം. .മുസ്തഫ എം.വി, മന്‍സൂറലി, സലീം ബി ടി കെ, ശരത് സി നായര്‍ എന്നിവര്‍ നാട്ടില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് നേതൃത്യം നല്‍കി.
