Local News

ജി.ആര്‍.സി.സി തിരുവോണനിലാവ് സീസണ്‍ 2 പോസ്റ്റര്‍ ലോഞ്ച് ചെയ്തു

ജി.ആര്‍.സി.സി തിരുവോണനിലാവ് സീസണ്‍ 2 പോസ്റ്റര്‍ ലോഞ്ച് റേഡിയോ സുനോ ഓഫീസില്‍ നടന്നു.
ജി.ആര്‍.സി.സി പ്രസിഡന്റ രോഷ്നി കൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ സഫ് വാന്‍, സുധീര്‍,ആമീന്‍, അഖില്‍, മെഹ്‌സാന
നുമിത എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സിഇഒ ഡോ അമാനുല്ല വടക്കാങ്ങര, മിനുക്ക് അസോസിയേഷന്‍ അജിത് എന്നിവര്‍ അതിഥികളായിരുന്നു.
യാത്ര ടോക്‌സ്, അവിയല്‍ യൂണിവേര്‍സ്, ഷുക്കൂര്‍ വ്‌ലോഗ്‌സ് , പ്രവാസി ബ്ലോഗ്‌സ്, മല്ലു മീഡിയ എന്നീ വ്‌ലോഗര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആര്‍.ജെ. അഷ്ടമി പരിപാടി നിയന്ത്രിച്ചു .
സെപ്തംബര്‍ 11 ന് വൈകുന്നേരം 4 മണി മുതല്‍ ലുലു മദീനത്‌നയിലാണ് ജി.ആര്‍.സി.സി തിരുവോണനിലാവ് അരങ്ങേറുക.