മേഖലയില്‍ നോ വാര്‍ നോ പീസ് സ്റ്റാറ്റസ് നോര്‍മലൈസ് ചെയ്യാനാവില്ല

‘യുദ്ധമില്ല, സമാധാനവുമില്ല’ എന്ന നിലപാട് സാധാരണ നിലയിലാക്കുന്നതിനെതിരെ ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയതായി
വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഹാഷ്മി നടത്തിയ പ്രതിവാര മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി. നീണ്ടുനില്‍ക്കുന്ന അസ്ഥിരത രാജ്യങ്ങളുടെ വിഭവങ്ങളെയും സാമ്പത്തിക, വികസന സാധ്യതകളെയും ഇല്ലാതാക്കും. മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്ന പ്രത്യാഘാതങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെയും വിതരണ ശൃംഖലകളെയും അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു കാരണവശാലും നോ വാര്‍ നോ പീസ് സ്റ്റാറ്റസ് നോര്‍മലൈസ് ചെയ്യാനാവില്ല
