Local News

നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തി

ഖത്തറിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയില്‍ നിന്നുള്ള നിയമനപത്രത്തിന്റെ പകര്‍പ്പ് കൈമാറി.
താമസിയാതെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് നിയമന ഉത്തരവ് കൈമാറിയാണ് ഔദ്യോഗികമായി അംബസഡര്‍ ചുമതലയേല്‍ക്കുക