ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡിക്ക് നോര്‍വ ഖത്തറിന്റെ ആദരം

ഇന്ത്യന്‍ അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി എന്നിവര്‍ സംയുക്തമായി ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണ ചടങ്ങിലാണ് നോര്‍വ ഖത്തര്‍ അംബാസഡറെ ആദരിച്ചത്.
നോര്‍വ ഖത്തറിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് നിസാം അബ്ദുല്‍സമദ് ചടങ്ങില്‍ വെച്ച് അംബാസഡര്‍ക്ക് സ്നേഹോപഹാരം കൈമാറി. ഈ അഭിമാനകരമായ ചടങ്ങില്‍ സംഘടനയെ പ്രതിനിധീകരിക്കാനും അംബാസഡറെ നേരിട്ട് ആദരിക്കാനും സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് നിസാം അബ്ദുല്‍സമദ് പറഞ്ഞു.
