Local News

നാടന്‍ രുചികളുമായി സഫാരി തട്ടുകട പ്രമോഷന് തുടക്കമായി

ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ ബേക്കറി ആന്‍ഡ് ഹോട്ട്ഫുഡ് വിഭാഗത്തില്‍ മലയാളി രുചിക്കൂട്ടുകളുമായി തട്ടുകട പ്രമോഷന്‍ ആരംഭിച്ചു.

അബു ഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

നാടന്‍ രുചികളുടെ തനിമ നിലനിര്‍ത്തി ഗൃഹാതുരതകളെ വീണ്ടും തൊട്ടുണര്‍ത്തിക്കൊണ്ട് സഫാരിയുടെ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ആരംഭിച്ച തട്ടുകട ഫെസ്റ്റിവലില്‍ ചായയും, പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴം പൊരി, ഉള്ളിവട, സുഖിയന്‍, വെച്ചുകേക്ക് തുടങ്ങിയ പലഹാരങ്ങളും കുഞ്ഞന്‍ കോഴിക്കൂട്ട്, കാട പൊരിച്ചത്, കോഴി കുരുമുളകില്‍ പെരട്ടിയത്, കരിമീന്‍ ഇലയില്‍ പൊള്ളിച്ചത്, നവരസക്കോഴി, കോഴി വെള്ളുള്ളിക്കിഴി, മുട്ട കിഴങ്ങു കറി, ആട്ടിന്‍ തല കുരുമുളകില്‍ കുറുക്കിയത്, കപ്പയും ചാളക്കറിയും, നത്തോലി പൊരിച്ചത്, കാട കനലില്‍ ചുട്ടത്, പോത്ത് കായ ഉലര്‍ത്തിയത്, ചക്കക്കുരു മാങ്ങാക്കറി, ആട്ടിന്‍കാല്‍ കനലില്‍ ചുട്ടത്, എല്ലും കപ്പയും, ചെമ്മീന്‍ വറ്റിച്ച് ഉലര്‍ത്തിയത്, ബോട്ടി കുരുമുളക് ഫ്രൈ, കപ്പയും കോഴിപ്പാര്‍ട്സും, കോഴി ചെറിയുള്ളിയില്‍ കാച്ചിയത്, കല്ലുമ്മക്കായ വരട്ടിയത്, കാഴി നെയ്യില്‍ വരട്ടിയത്, തട്ടുകട കോഴി ബിരിയാണി, ചിക്കന്‍ വാഴയിലയില്‍ പൊള്ളിച്ചത്, തുടങ്ങി നാവില്‍ ഓര്‍മ്മകളുടെ രുചിവൈവിധ്യങ്ങളൊരുക്കി 75 ല്‍ പരം ഭക്ഷ്യ വിഭവങ്ങളുടെ നിര തന്നെ ഒരുക്കിയിരിക്കുന്നു. സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് സെക്ഷനില്‍ കൂടാതെ അബൂ ഹമൂറിലെ സഫാരി മാളിലെ ഫുഡ് കോര്‍ട്ടില്‍ നാടന്‍ തട്ടുകടയും ഒരുക്കിയിട്ടുണ്ട്്. പഴയകാല സിനിമാ പോസ്റ്ററുകളും , റേഡിയോ ഗാനങ്ങളും തുടങ്ങി തനതു തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന രംഗ സജ്ജീകരണങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സഫാരിയില്‍ നടത്തിയ തട്ടുകട പ്രമോഷന്‍ ഉപഭോക്താക്കളില്‍ നിന്നുണ്ടായ മികച്ച പ്രതികരണത്തെത്തുടര്‍ന്ന് ഈ വര്‍ഷവും അതിവിപുലമായ രീതിയില്‍ത്തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലെയും തട്ടുകട വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്രമോഷന്‍ അബൂ ഹമൂറിലെ സഫാരി മാളിലും അല്‍ഖോറിലേയും ബര്‍വ വില്ലേജിലേയും സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമായിരിക്കും.