Local News

സഫാരി ഷോപ്പിംഗ് സെന്റര്‍ ‘വിസിറ്റ് ആന്‍ഡ് വിന്‍’: ആദ്യ നറുക്കെടുപ്പ് വിജയിയെ തെരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ ലൊജിസ്റ്റിക് വില്ലേജിലെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘വിസിറ്റ് ആന്‍ഡ് വിന്‍’ 2 ഷെവര്‍ലെ ക്യാപ്റ്റിവ കാര്‍ മെഗാ പ്രമോഷന്റെ ആദ്യ വിജയിയെ തെരഞ്ഞെടുത്തു.
സെപ്റ്റംബര്‍ 17-ന് ലൊജിസ്റ്റിക് വില്ലേജിലെ പുതിയ സഫാരി ഔട്ട്ലെറ്റില്‍ നടന്ന നറുക്കെടുപ്പില്‍ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. അബ്ദു റഹിം (കൂപ്പണ്‍ നമ്പര്‍ – 0168331) എന്നയാളെയാണ് ആദ്യ ക്യാപ്റ്റിവ കാര്‍ വിജയിയായി തെരഞ്ഞെടുത്തത്.
യാതൊരുവിധ പര്‍ച്ചേസുകളോ മറ്റു നിബന്ധനകളോ ഇല്ലാതെ, ലൊജിസ്റ്റിക് വില്ലേജിലെയും ഷിഹാനിയയിലെയും പുതിയ സഫാരി ഷോപ്പിംഗ് സെന്റര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തികച്ചും സൗജന്യമായി നല്‍കുന്ന റാഫിള്‍ കൂപ്പണുകളിലൂടെയാണ് രണ്ട് ഷെവര്‍ലെ ക്യാപ്റ്റിവ 2025 കാറുകള്‍ സഫാരി സമ്മാനമായി നല്‍കുന്നത്.
ആഗസ്റ്റ് 03-ന് ലൊജിസ്റ്റിക് വില്ലേജിലെ പുതിയ സഫാരി ഷോപ്പിംഗ് സെന്റര്‍ ഉദ്ഘാടനത്തിനോടൊപ്പം ആരംഭിച്ച ഈ മെഗാ പ്രമോഷന് ഉപഭോക്താക്കളില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബര്‍ 5-ന് നടക്കും.