Local News

സഫാരിയില്‍ ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കം

പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ 1980 ഒരു തെക്കന്‍ സദ്യയോടൊപ്പം (ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍) പ്രൊമോഷന് തുടക്കമായി. സെപ്റ്റംബര്‍ 23 ന് ബുധനാഴ്ച അബൂഹാമൂറിലെ സഫാരി മാളില്‍ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ അല്‍ മൈദാനി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സൈനുല്‍ ആബിദീന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മറ്റു സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

വളരെ വൈവിധ്യമാര്‍ന്നതും, വ്യത്യസ്തത നിറഞ്ഞതുമായ ഒരു പ്രൊമോഷനാണ് 1980 ഒരു തെക്കന്‍ സദ്യയോടൊപ്പം ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍. നാടന്‍ വിഭവങ്ങളുടെ ഒരു മേളം തന്നെ ഒരുക്കിക്കൊണ്ട് ദക്ഷിണ ദ്വീപിന്റെ മണം പരറ്റും വിധമാണ് ഈ പ്രൊമോഷന്‍ തയ്യാറാക്കിയിട്ടുള്ളത്. നമ്മളുടെ ഗൃഹാതുരത്വങ്ങളെ 1980 കാലഘട്ടത്തിലെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചിലതൊക്കെയായി പ്രത്യേകം 1980 കാലഘട്ടത്തിലെ വസ്ത്രാധാരണം വരെ ഒരുക്കിയിട്ടുണ്ട് എന്നതും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്

അഞ്ചുതെങ്ങ് കോഴി, തണ്ടോടി മീന്‍, പാകം കൂട്ട്, കുമ്പള പൊള്ളിച്ചത്, തുഞ്ചന്റെ അടുക്കളയില്‍ കറി, ചിപ്പിത്തോട് ചിക്കന്‍ ഫ്രൈ, തെക്കന്‍ കോഴി നിര്‍മ്മാണി, കിളിഞ്ചൂലം കോഴി പൊള്ളിച്ചത്, കോഴി കരി പരട്ടിയത്, മിനാറം മീന്‍ ചുട്ടത് തുടങ്ങി അനേകം ഗൃഹാതുരത്വം നിറഞ്ഞ കൊതിയൂറും വിഭവങ്ങളാണ് സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ കപ്പയും കുമ്പള അവിയലും, കുട്ടനാടന്‍ പോത്ത് കറിയുടെ കൂടെ രണ്ട് പൊറോട്ടയും തുടങ്ങിയവയുടെ വിവിധ കോമ്പോകളും ലഭ്യമാക്കിയിട്ടുണ്ട്.