Breaking News

ഖത്തറില്‍ ബ്ലാക്ക്മെയിലിംഗ് മൂന്ന് വര്‍ഷം വരെ തടവും 1,00,000 ഖത്തര്‍ റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റം

ഖത്തറില്‍ ബ്ലാക്ക്മെയിലിംഗ് (ഭീഷണിപ്പെടുത്തി കാര്യം സാധിക്കല്‍) ഗുരുതരമായ കുറ്റമാണെന്നും മൂന്ന് വര്‍ഷം വരെ തടവും 1,00,000 ഖത്തര്‍ റിയാല്‍ വരെ പിഴയും ലഭിക്കാമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക-സൈബര്‍ കുറ്റകൃത്യ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥന്‍ ഫസ്റ്റ് ലെഫ്റ്റനന്റ് എന്‍ജിനീയര്‍ അദ്നാന്‍ ഹസന്‍ അല്‍ റാഷിദിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച സൈബര്‍ കുറ്റകൃത്യ ബോധവല്‍ക്കരണ വെബിനാറില്‍ സംസാരിക്കവെ, ഖത്തറിലെ സൈബര്‍ കുറ്റകൃത്യ നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതിന്റെയും ബ്ലാക്ക്മെയിലിംഗ് സംഭവങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെയും പ്രാധാന്യം ഫസ്റ്റ് ലെഫ്റ്റനന്റ് എന്‍ജിനീയര്‍ അദ്നാന്‍ ഹസന്‍ അല്‍ റാഷിദ് ഊന്നിപ്പറഞ്ഞു.

മറ്റൊരു വ്യക്തിയെ ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്മെയില്‍ ചെയ്യുകയോ ചെയ്യുന്നത് ഗുരുതരമായ നിയമനടപടികള്‍ക്ക് കാരണമാകുമെന്ന് പൊതുജനങ്ങള്‍, പ്രത്യേകിച്ച് തൊഴിലാളികള്‍ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.