Breaking News

താമസക്കാര്‍ക്ക് ഐഡി കാര്‍ഡുകളിലെ ഫോട്ടോകള്‍ മാറ്റാന്‍ അവസരമൊരുക്കുന്ന പുതിയ സേവനം ആരംഭിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

ദോഹ: രാജ്യത്തെ അംഗീകൃത ഫോട്ടോഗ്രാഫി സ്റ്റുഡിയോകള്‍ വഴി താമസക്കാര്‍ക്ക് തങ്ങളുടെ ഐഡി കാര്‍ഡുകളിലെ ഫോട്ടോകള്‍ പുതുക്കാന്‍ അവസരമൊരുക്കുന്ന പുതിയ സേവനം ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നു.

ഈ സേവനത്തിനായുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ‘മെട്രാഷ്’ ആപ്പിലും ഈ സേവനം ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.