സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവാസി സദസ്സ് നവംബര്‍ 5 ന്

സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവാസി സദസ്സ് നവംബര്‍ 5 ന് വൈകുന്നേരം 6:30 ന് നുഐജയിലെ കലാക്ഷേത്ര ഹാളില്‍ നടക്കും
‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുമ്പോള്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രീമിയം നിശ്ചയിക്കുന്ന പുതിയ രീതി നിലവില്‍ വന്നതോടെ, സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവാത്ത ഭാരമാണെന്നും പല കോണുകളില്‍ നിന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍, പ്രവാസികള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാനും, അവ സര്‍ക്കാരിന്റെയും നോര്‍ക്ക അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തി അനുകൂലമായ പരിഹാരം കണ്ടെത്തുന്നതിനുമായി വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ സംയുക്ത ആലോചനാ സദസ്സ് സംഘടിപ്പിക്കുന്നത്.
