Breaking News

ഖത്തര്‍ എയര്‍വേയ്സിന്റെ സൗജന്യ സ്റ്റാര്‍ലിങ്ക് വൈഫൈ സേവനം പ്രയോജനപ്പെടുത്തിയത് 31 ദശലക്ഷത്തിലധികം യാത്രക്കാര്‍

2024 ഒക്ടോബര്‍ 22-ന് ഒരു ബോയിംഗ് 777 വിമാനത്തിലാണ് ഈ സേവനം അവതരിപ്പിച്ചത്. ഇതോടെ, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ‘സ്റ്റാര്‍ലിങ്ക്’ കണക്റ്റിവിറ്റി ലഭ്യമാക്കുന്ന ആദ്യത്തെ എയര്‍ലൈനായി ദോഹ ആസ്ഥാനമായുള്ള ഈ വിമാനക്കമ്പനി മാറി. അന്നുമുതല്‍, സ്റ്റാര്‍ലിങ്ക് സൗകര്യമുള്ള 117,000-ത്തിലധികം വിമാന സര്‍വീസുകള്‍ കമ്പനി നടത്തിയിട്ടുണ്ട്; നിലവില്‍ ദിവസവും 373 വിമാനങ്ങളില്‍ ഈ സേവനം ലഭ്യമാണ്.

സ്റ്റാര്‍ലിങ്ക് സൗകര്യമുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്, വിമാനത്തില്‍ കയറുന്നത് മുതല്‍ ഇറങ്ങുന്നത് വരെ സൗജന്യ വൈഫൈ ഉപയോഗിക്കാം.