Breaking News

ബഹറൈന് നേരെ ഇറാന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

ബഹറൈന് നേരെ ഇറാന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ബഹ്റൈന്റെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്‌നമായ ലംഘനമാണിതെന്നും, അന്താരാഷ്ട്ര നിയമങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍, നല്ല അയല്‍ബന്ധം എന്നിവയുടെ ലംഘനമാണിതെന്നും ഖത്തര്‍ വിശേഷിപ്പിച്ചു.