ഖത്തറില്‍ മലയാളി വിദ്യാര്‍ഥി നിര്യാതനായി

ദോഹ: കണ്ണൂര്‍ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവന്‍ അബ്ദുസ്സമദിന്റെയും പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ല നജീബിന്റെയും( മാടായി) മകന് ബിലാല്‍ അബ്ദുല്‍ സമദ് (22) ആണ് നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദോഹ ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
ഖബറടക്കം ഇന്ന് ( വ്യാഴം) രാത്രി 6:30 ന് അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.
ബാംഗ്ലൂര്‍ ജൈന്‍ യൂണിവാഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥിയായ ബിലാല്‍ ദോഹയിലെ ബിര്‍ള പബ്ലിക് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയിരുന്നു . ഹംദ, ഹുദ, ബാസിത്, ഹിമ എന്നിവര്‍ സഹോദരങ്ങളാണ്.
