യുഎഇയിലെ നിയമസേവന രംഗത്ത് സാന്നിധ്യം ശക്തിപ്പെടുത്താന്‍ അമിക്കസ് പോപ്പുലോ

യുഎഇയിലെ നിയമസേവന രംഗത്ത് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനും പ്രാദേശിക നിയമവിദഗ്ധരുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനും പരിപാടിയുമായി അമിക്കസ് പോപ്പുലോ. അമിക്കസ് പോപ്പുലോ ലീഗല്‍ കണ്‍സള്‍ട്ടന്റ്സ് ദുബായ് ബ്രാഞ്ച് കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമിക്കസ് പോപ്പുലോയുടെ ലീഗല്‍ ഡയറക്ടര്‍ അഡ്വ. സജിമോന്‍ കാരകുറ്റി യുഎഇയിലെ പ്രമുഖ നിയമവിദഗ്ധയായ ഡോ. ഹെന്ദ് ഹുമൈദ് ബിന്‍ ഹെന്ദ് അല്‍ അലീലിയുമായി കൂടിക്കാഴ്ച നടത്തി.
ദുബായിലെ നിയമോപദേശ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, പ്രാദേശിക നിയമവിദഗ്ധരുമായി പ്രൊഫഷണല്‍ പങ്കാളിത്തം വികസിപ്പിക്കുക, പ്രവാസികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സമഗ്രമായ നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഖത്തര്‍, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമിക്കസ് പോപ്പുലോയുടെ സേവനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും അതിര്‍ത്തികള്‍ കടന്നുള്ള നിയമസഹായവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള കമ്പനിയുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.
ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുളള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ലീഗല്‍ സെല്‍ പാനല്‍ അംഗവും ഇന്ത്യന്‍ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം ഖത്തറിന്റെ ട്രഷററുമാണ് അഡ്വ. സജിമോന്‍ കാരകുറ്റി.
ഗള്‍ഫ് മേഖലയിലും ഇന്ത്യയിലുമായി നിയമ, കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കിവരുന്ന അമിക്കസ് പോപ്പുലോയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കും ബിസിനസ് സമൂഹത്തിനും കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കും.
