Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13968 പരിശോധനകളില്‍ 80 യാത്രക്കാര്‍ക്കടകം 306 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 226 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

261 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 3949 ആയി ഉയര്‍ന്നു.

ചികിത്സയിലായിരുന്ന 47, 63, 69 വയസ്സ് പ്രായമുള്ള മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 552 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 245 ആയി. 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 147 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button