Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡ് പ്രതിസന്ധി; സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

ഡോ. അമാനുല്ല വടക്കാങ്ങര

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി.  കോവിഡ് സ്ഥിതിയെത്തുടര്‍ന്നാണ് റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനവശേഷി മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് സി.ബി.എസ്.ഇ തീരുമാനം പ്രഖ്യാപിച്ചത്.

കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ പരീക്ഷ മാര്‍ക്കുകള്‍ നല്‍കാന്‍ സി.ബി.എസ്.ഇ നടപടി സ്വീകരിക്കും.

പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡാനന്തര പ്രശ്‌നങ്ങളെതുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ തീരുമാനം നീണ്ടു.

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് എടുക്കാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രി ആശുപത്രിയിലായത്. തുടര്‍ന്ന് ഇന്ന് വൈകീട്ട് തന്നെ പ്രധാനമന്ത്രി യോഗം വിളിച്ചു ചേര്‍ത്തു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗത്തിന് ശേഷമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമായത്.

Related Articles

Back to top button