Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 143 കോവിഡ് രോഗികള്‍, 178 പേര്‍ക്ക് രോഗമുക്തി, 1 മരണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 143 കോവിഡ് രോഗികള്‍, 178 പേര്‍ക്ക് രോഗമുക്തി, 1 മരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18534 പരിശോധനകളില്‍ 54 യാത്രക്കാര്‍ക്കടക്കം 143 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 89 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

178 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2406 ആയി.

ചികിത്സയിലായിരുന്ന 58 വയസ്സുകാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 574 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 167 ആയി.
90 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button