
ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു. മാങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2878 കിലോ നിരോധിത പുകയിലയാണ് പിടികൂടിയയതെന്ന് പെനിന്‍സുല ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു



