Breaking News

ഖത്തറില്‍ ഇന്ന് 121 കോവിഡ് കേസുകള്‍

ദോഹ : ഖത്തറില്‍ ഇന്ന് 121 കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18271 പരിശോധനകളില്‍ 57 യാത്രക്കാര്‍ക്കടക്കം 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 64 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

189 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1533 ആയി കുറഞ്ഞു. മൊത്തം കോവിഡ് മരണങ്ങള്‍ 592 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 85 ആയി. 45 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.