ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19192 പരിശോധനകളില്‍ 69 യാത്രക്കാര്‍ക്കടക്കം 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
85 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1560 ആയി. ചികില്‍സയിലായിരുന്ന 38, 75 വയസ്സുള്ള രണ്ട് പേര്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 596 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 89 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി.