ഖത്തറില്‍ ഇന്ന് 97 കോവിഡ് കേസുകള്‍ മാത്രം
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ഇന്ന് ആശ്വാസ ദിനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 16635 പരിശോധനകളില്‍ 37 യാത്രക്കാര്‍ക്കടക്കം 97 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 60 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
133 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1513 ആയി കുറഞ്ഞു. ചികില്‍സയിലായിരുന്ന 76 കാരന് മരിച്ചതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 599 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 88 ആയി. ഒരാളാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 37 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
