Breaking News

ഓണ്‍ അറൈവല്‍ വിസയില്‍ നിരവധി മലയാളികള്‍ ദോഹയില്‍ എത്തി

റഷാദ് മുബാറക് അമാനുല്ല

ദോഹ. ഖത്തര്‍ അനുവദിച്ച പുതിയ സൗജന്യ ഓണ്‍ അറൈവല്‍ വിസയില്‍ ഇന്നലെ നിരവധി മലയാളികളാണ് ദോഹയിലെത്തിയത്. കേരളത്തില്‍ നിന്നും ലഭിച്ച കോവീ ശില്‍ഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചിലരെയെങ്കിലും പ്രയാസപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട് . ഒപ്പും സീലും ബാര്‍കോഡും ഇല്ലാത്തതിനാല്‍ ഒടുവില്‍ കേന്ദ്ര ഗവര്‍ന്മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്തു നല്‍കിയാണ് രക്ഷപെട്ടതെന്ന് ഒരു യാത്രക്കാരന്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു .