Breaking News
ഹമദ് മെഡിക്കല്‍ കോര്പറേഷന് അടിയന്തിരമായി ആര് എച്ച് നെഗറ്റീവ് രക്തദാതാക്കളെ വേണം
അഫ്സല് കിളയില്‍
ദോഹ : ഹമദ് മെഡിക്കല്‍ കോര്പറേഷന് അടിയന്തിരമായി ആര് എച്ച് നെഗറ്റീവ് രക്തദാതാക്കളെ വേണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആര് എച്ച് നെഗറ്റീവ് ഗ്രൂപ്പില്‍ പെട്ട ഒ നെഗറ്റീവ്, എ നെഗറ്റീവ്, എ.ബി നെഗറ്റീവ്, ബി നെഗറ്റീവ് എന്നീ രക്ത ഗ്രൂപ്പില്‍ പെട്ട രക്താദാതാക്കളെയാണ് വേണ്ടത്.
ഹമദ് ജനറല്‍ ഹോസ്പിറ്റിലനുടത്ത ബ്ലഡ് ഡോണേഷന്‍ സെന്റര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും രക്തം ദാനം ചെയ്യാം.